പുളിയഞ്ചേരി സൗത്ത് എല്‍.പി. സ്‌കൂള്‍ 92-ാം വാര്‍ഷികാഘോഷം
കൊയിലാണ്ടി: പുളിയഞ്ചേരി സൗത്ത് എല്‍.പി. സ്‌കൂള്‍ 92-ാം വാര്‍ഷികാഘോഷവും സര്‍വീസില്‍നിന്ന് വിരമിക്കുന്ന പി.കെ. ഭാസ്‌കരന്‍, ഹംസ പി. പെരുങ്ങാടന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും നടന്നു.
കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ടി. ഗംഗാധരന്‍ ഉപഹാരം നല്‍കി. കൗണ്‍സിലര്‍ കെ.ടി സിജേഷ് അധ്യക്ഷത വഹിച്ചു. സീമ കുന്നുമ്മല്‍, ബാവ കൊന്നേങ്കണ്ടി, എ.ഇ.ഒ. മനോഹര്‍ ജവഹര്‍, പ്രധാനാധ്യാപകന്‍ കെ. രവീന്ദ്രന്‍, എ.കെ.സി. മുഹമ്മദ്, മാനേജര്‍ ഇ.പി. ദാക്ഷായണിയമ്മ എന്നിവര്‍ സംസാരിച്ചു.

