കർണാടകയിൽ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു; 10 പേർ പൊള്ളലേറ്റ് മരിച്ചു
.
കർണാടകയിൽ ബസിന് തീപിടിച്ച് 10 പേർ മരിച്ചു. ട്രക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസ്സ് കത്തുകയായിരുന്നു. ചിത്ര ദുർഗക്ക് സമീപം ഹിരിയൂരിലാണ് സംഭവം. ബംഗളൂരുവിൽ നിന്ന് ഗോകർണത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. എതിർദിശയിൽ വന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഒമ്പത് പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റവരെ ഹിരിയൂരിലെയും ചിത്രദുർഗയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടം ലോറി ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ലോറി ഡിവൈഡർ കടന്ന് ബസിൽ ഇടിച്ചുകയറുകയായിരുന്നു.
Advertisements




