യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ച സംഭവം: പങ്കാളിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
.
കോഴിക്കോട് ഒന്നിച്ചു കഴിയുന്ന യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം ക്രൂരമായി പൊള്ളിച്ച സംഭവത്തിൽ പങ്കാളിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി പെരുവില്ലി ചൂരപ്പാറ ഷാഹിദ് റഹ്മാൻ (28)നെയാണ് കോടഞ്ചേരി പൊലീസ് ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്. എട്ട് മാസം ഗർഭിണിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയെയാണ് പങ്കാളിയായ ഷാഹിദ് റഹ്മാൻ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചത്. ഗർഭിണിയായ യുവതിയെ നാലു ദിവസമായി വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു.

അതേസമയം ഇയാൾ എംഡിഎംഎ വിൽപ്പനക്കാരനും ഉപയോഗിക്കുകയും ചെയ്യുന്ന ആളാണ് ഷാഹിദെന്നും നാട്ടുകാർ ആരോപിക്കുന്നു. ഒരു വർഷം മുമ്പ് ഷാഹിദ് റഹ്മാൻ്റെ കൂടെ പ്രണയിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായിരുന്നു യുവതി. കഴിഞ്ഞ ദിവസം മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ മറ്റൊരു പരാതിയിൽ കോടഞ്ചേരി പൊലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയിരുന്നെങ്കിലും, പിന്നീട് വിട്ടയക്കുകയായിരുന്നു. പിന്നീട് വീട്ടിൽ എത്തിയാണ് സംശയ രോഗിയായ യുവാവ് ദേഹമാസകലം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചത്.




