KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയിലെ ജനപ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

കൊയിലാണ്ടി നഗരസഭയിലെ ജനപ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തെ കോർപ്പറേഷൻ ഒഴികെയുള്ള സ്ഥാപനങ്ങളിൽ 10 മണിക്കും കോർപ്പറേഷനുകളിൽ 11.30നും ആണ് സത്യപ്രതിജ്ഞ നടക്കുന്നത്. കൊയിലാണ്ടി നഗരസഭ ഇഎംഎസ് ടൌൺഹാളിൽ വെച്ച് നടന്ന സത്യ പ്രതിജ്ഞാ ചടങ്ങിൽ വരണാധികാരിയായ ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ മുതിർന്ന അംഗവും നഗരസഭ കോമത്തുകരയിൽ നിന്ന് വിജയിച്ച കെകെ ദാമോദരന് ആദ്യമായി സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടർന്ന് കെ.കെ. ദാമോദരൻ ഒന്നു മുതൽ 46 വരെയുള്ള ജനപ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നഗരസഭ കൌൺസിൽ ഹാളിൽ വെച്ച് ആദ്യ കൌൺസിൽ യോഗം ചേർന്നു. മുൻ കൌൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങി നഗരസഭയിലെ മുഴുവൻ വാർഡുകളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകരും ഉൾപ്പെടെ ടൌൺഹാൾ നിറഞ്ഞു കവിഞ്ഞ സദസ്സിലായിരുന്നു ചടങ്ങുകൾ നടന്നത്.

Share news