സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉടൻ പുന:സ്ഥാപിക്കണം. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ
.
കോഴിക്കോട്: പങ്കാളിത്ത പെൻഷൻ ഒഴിവാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നും, മുൻകാല പെൻഷൻകാർക്ക് പ്രയോജനകരമല്ലാത്ത കേന്ദ്ര സർക്കാരിൻറെ ഫിനാൻസ് ബിൽ 2025 പിൻവലിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

കോഴിക്കോട് ടൗൺഹാളിൽ പെൻഷൻ ദിനാചരണവുമായി ബന്ധപ്പെട്ട് നടന്ന കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. “നകാര കേസ് ന്യായവും കേന്ദ്ര പെൻഷൻ നിയമ ഭേദഗതിയും” എന്ന വിഷയത്തിൽ പ്രൊഫസർ ടി. പി കുഞ്ഞികണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കെ വി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി അശോകൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. വി ഗിരിജ, എ. വേലായുധൻ, വി. കെ സുകുമാരൻ, എടത്തിൽ ദാമോദരൻ, ജില്ലാ രക്ഷാധികാരി, കെ. വി രാഘവൻ മാസ്റ്റർ, ജില്ലാ ട്രഷറർ എൻ. കെ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.



