തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന മോഡി സർക്കാറിൻ്റെ നീക്കത്തിനെതിരെ സിപിഐ(എം) പ്രതിഷേധം
കൊയിലാണ്ടി: മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന മോഡി സർക്കാറിൻ്റെ നീക്കത്തിനെതിരെ സിപിഐ(എം) കൊയിലാണ്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ബില്ലിൻ്റെ കോപ്പി കത്തിക്കലും നടത്തി. എം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മറ്റി അംഗം കെ.ഷിജു ഉദ്ഘാടനം ചെയ്തു. എ. സുധാകരൻ, ആർ.കെ. ദീപ, എം.എം വിജയ, കെ. വേണു ഗോപാൽ എന്നിവർ സംസാരിച്ചു.



