KOYILANDY DIARY.COM

The Perfect News Portal

ഒ. സദാശിവന്‍ കോഴിക്കോട് മേയറാകും; ഡോ. ജയശ്രീ ഡെപ്യൂട്ടി മേയറാകും

.

കോഴിക്കോട് കോര്‍പ്പറേഷനില്‍ ഒ. സദാശിവന്‍ മേയറാകും. 9-ാം വാർഡിൽ നിന്നുള്ള CPI(M) കൗൺസിലറാണ് സദാശിവൻ. നിലവില്‍ സിപിഎം കൗണ്‍സില്‍ പാര്‍ട്ടി ലീഡറാണ് ഒ. സദാശിവന്‍. സിപിഎം വേങ്ങേരി ഏരിയ കമ്മിറ്റി അംഗവുമാണ് സദാശിവന്‍. മൂന്നാം തവണയാണ് അദ്ദേഹം കോർപ്പറേഷൻ കൗൺസിലർ ആകുന്നത്.

 

നിലവിലെ ഭരണസമിതിയിലെ ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണായ ഡോ. ജയശ്രീ ഡെപ്യൂട്ടി മേയറാവും. കോട്ടുളി വാർഡിൽ നിന്ന് രണ്ടാമതും ഇവരെ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ആണ് ജയശ്രീ. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട് അവര്‍. സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് ആണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇത്തവണ കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് -35, യുഡിഎഫ് -28, എന്‍‍ഡിഎ -13 എന്നിങ്ങനെയാണ് സീറ്റ് നില. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല.

Advertisements
Share news