സിദ്ധാർത്ഥ ഫൗണ്ടേഷൻ സാഹിത്യ പുരസ്‌കാരം സോണിയാ ചെറിയാൻ്റെ ‘സ്നോലോട്ടസിന്’
.
2025 ലെ സിദ്ധാർത്ഥ സാഹിത്യ പുരസ്‌കാരം സോണിയാ ചെറിയാൻ എഴുതി മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച സ്നോലോട്ടസ് എന്ന നോവലിന്. 50,000 രൂപയും ബുദ്ധശില്‌പവും പ്രശംസാപത്രവും അടങ്ങുന്ന അവാർഡ് ഫെബ്രുവരിയിൽ ഫൗണ്ടേഷൻ ആസ്‌ഥാനത്ത് നടക്കുന്ന സംസ്‌ഥാന സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് വിതരണം ചെയ്യും.

ഫൗണ്ടേഷൻ്റെ 12-ാം മത് പുരസ്‌കാരമാണിത്. ഏഴു വർഷത്തിനുള്ളിൽ എഴുതപ്പെട്ട 285 പുസ്തകങ്ങളിൽ നിന്നുമാണ് സ്നോലോട്ടസ് പുരസ്ക്കാരത്തിനായി തെരഞ്ഞെടുത്തത്. പത്രസമ്മേളനത്തിൽ സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ, ജൂറി ചെയർമാൻ കെ. സജീവ് കുമാർ, കൾച്ചറൽ കമ്മിറ്റി അംഗം ജ്യോതി കൃഷ്ണ എന്നിവർ പങ്കെടുത്തു.
Advertisements




