അയ്യപ്പൻ ട്രാൻസ്പോർട്ടേഴ്സ് ബാംഗ്ലൂർ-കോഴിക്കോട് ബസ് സർവ്വീസ് ആരംഭിക്കുന്നു
കൊയിലാണ്ടി: ട്രാവൽസ് മേഖലയിൽ ആത്മാർത്ഥതയും സമയകൃത്യതയുമായ സേവനം കാഴ്ചവെച്ച് യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ അയ്യപ്പൻ ട്രാൻസ്പോർട്ട്സ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബാംഗ്ലൂർ-കോഴിക്കോട്, കോഴിക്കോട്-ബാംഗ്ലൂർ ബസ് സർവ്വീസ് കൊയിലാണ്ടി ടൗൺഹാൾ ബിൽഡിംങ്ങിൽ പ്രവർത്തനം ആരംഭിക്കുന്നു. ഉദ്ഘാടനവും പുതിയ ബസുകളുടെ ഫ്ലാഗ് ഓഫും ഡിസംബർ 17, ബുധനാഴ്ച വൈകിട്ട് 4.00 മണിക്ക് എംഎൽഎ ടി.പി രാമകൃഷ്ണൻ നിർവ്വഹിക്കും. മുൻ നഗരസഭ ചെയർപേഴ്സൺ കെ.പി സുധ അദ്ധ്യക്ഷതവഹിക്കും. ഗോകുലം ഗോപാലൻ ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കും.

യു.കെ. ചന്ദ്രൻ, അഡ്വ. കെ.സത്യൻ, അഡ്വ. പ്രവീൺ കുമാർ എം.ടി. രമേശ്, ആന്റോ അഗസ്റ്റിൻ, ദീപക് ധർമ്മടം, കുമാരി ദേവനന്ദ, ഡോ. ജയകുമാർ, രവീന്ദ്രൻ പൊയിലൂർ, രാജേഷ് കീഴരിയൂർ വായനാരി വിനോദ് കുമാർ വി.പി.ഇബ്രാഹിംകുട്ടി തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അയ്യപ്പൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ രജീഷ് കെ.വി പറഞ്ഞു.




