KOYILANDY DIARY.COM

The Perfect News Portal

നടുറോഡിൽ വാളുപയോഗിച്ച് കേക്ക് മുറിച്ചു: യൂത്ത് കോൺഗ്രസ് നേതാവിന്‍റെ ഗുണ്ടാ സ്റ്റൈൽ പിറന്നാളാഘോഷം വിവാദത്തിൽ

.

തിരുവനന്തപുരത്ത് ഗുണ്ടാ സ്റ്റൈൽ പിറന്നാളാഘോഷവുമായി യൂത്ത് കോൺഗ്രസ് നേതാവ്. റോഡിൽ വാളുപയോഗിച്ച് പിറന്നാൾ കേക്ക് മുറിച്ചായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് പള്ളിച്ചൽ ഗോകുലിന്‍റെ വിവാദ പിറന്നാളാഘോഷം. ഗുണ്ടാ നേതാക്കൾക്കൊപ്പം ആണ് കേക്ക് മുറിച്ചത്. ആഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

 

പള്ളിച്ചൽ പഞ്ചായത്തിൽ കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഗോകുൽ മുൻ കെഎസ്‌യു നേതാവ് കൂടിയാണ്. പാരൂർക്കുഴി ജംഗ്ഷനിലാണ് വിവാദമായ ആഘോഷം നടന്നത്. ആഘോഷത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ പങ്കെടുത്തതായി വിവരമുണ്ട്. പിടിച്ചുപറി, മയക്ക് മരുന്ന് കടത്ത്, വധശ്രമം അടക്കമുള്ള നിരവധി കേസുകളിലെ പ്രതികളാണ് പള്ളിച്ചൽ ഗോകുലിനൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. 

Advertisements
Share news