KOYILANDY DIARY.COM

The Perfect News Portal

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; പവന് 98,640 രൂപ

.

സ്വർണവില ചരിത്രത്തിലെത്തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഡിസംബർ 15ന് വൈകുന്നേരം 22 കാരറ്റിന്റെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 99,280 രൂപ എന്ന റെക്കോർഡ് നിലയിലെത്തിയിരുന്നു. ഇതോടെ സ്വർണവില ഒരു ലക്ഷം കടക്കുമെന്ന ചർച്ചകളും സജീവമായി. ഇന്നലെ വിലയിൽ ചെറുതായൊന്ന് കുറഞ്ഞ് 98160 ലേക്കെത്തിയെങ്കിലും ഇന്ന് ഒരു പവൻ സ്വർണത്തിൽ വില വർധിച്ച് 98,640 ലേക്കെത്തി. ഒരു ഗ്രാം സ്വർണത്തിന് 12,330 രൂപയിലേക്കെത്തി.

 

ആഗോളതലത്തിൽ സ്വർണത്തിന്റെ വിലയിൽ ഉണ്ടായ മുന്നേറ്റം ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചു. 2025 അവസാനിക്കാനിരിക്കുമ്പോഴും മുകളിലേക്ക് കുതിക്കുന്ന സ്വർണവില അടുത്ത വ‌ർഷം എങ്ങനെയായിരിക്കുമെന്ന ആശങ്കയുമുണ്ട്. ട്രെന്റ് തുടരാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. ഈ വർഷം തന്നെ വില ഒരു ലക്ഷത്തിലെത്തിയേക്കാമെന്നും സാമ്പത്തിക വിദ​ഗ്ധർ വിലയിരുത്തുന്നുണ്ട്.

Advertisements

 

Share news