KOYILANDY DIARY.COM

The Perfect News Portal

ആലുവ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്‍റെ മേൽക്കൂരയിൽ കയറി യുവാവിൻ്റ ആത്മഹത്യ ഭീഷണി

.

ആലുവ റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേൽക്കൂരയിൽ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇലക്ട്രിക് ലൈനിലേയ്ക്ക് ചാടുമെന്നായിരുന്നു ഭീഷണി. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ ആർ പി എഫ് യുവാവിനെ താഴെയിറക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ട്രെയിൻ ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു.

Share news