ജനകീയ ഏകോപന സമിതി രൂപീകരിച്ചു
കോഴിക്കോട്: കാലിക്കറ്റ് എയര്‍പോര്‍ട്ടിന്റെ സമഗ്ര വികസനവും ഭാവിയും ലക്ഷ്യമാക്കി കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഹോട്ടല്‍ മലബാര്‍ പാലസില്‍ സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷനില്‍ കോഴിക്കോട് എയര്‍പോര്‍ട്ട് സംരക്ഷണ ജനകീയ ഏകോപന സമിതി രൂപീകരിച്ചു.
എം.ടി.വാസുദേവന്‍ നായര്‍ ചീഫ്പേട്രണ് ആയും എം.ജി.എസ്. നാരായണന് ചെയര്‍മാനായും ഡോ.കെ. മൊയ്തു വര്‍ക്കിംഗ് ചെയര്‍മാനായും, മന്ത്രിമാര്‍, കോര്പറേഷന് മേയര്‍, കോഴിക്കോട്, മലപ്പുറം, വയനാട് എം.പിമാര്‍, എം.എല്‍.എമാര്‍ സാമൂതിരി രാജ, സ്വാമി വിനിശ്ചലാനന്ദ, കാസി മുഹമ്മദ് കോയ തങ്ങള്‍, ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, അബ്ദുസമദ് സമദാനി, കൂടാതെ വിവിധ മേഖലകളിലെ സംഘടനാ നേതാക്കള്‍ പേട്രണ്മാരായും വൈസ് ചെയര്മാന്മാരായും കണ്‍വീനര്‍മാരായും വിപുലമായ ഒരു കമ്മിറ്റിക്കാണ് രൂപം നല്‍കിയത്.

