KOYILANDY DIARY.COM

The Perfect News Portal

നമിതം പുരസ്കാരം കന്മന ശ്രീധരൻ മാസ്റ്റർക്ക് സമർപ്പിച്ചു

കൊയിലാണ്ടി: KSSPU പന്തലായനി ബ്ലോക്ക് ‘നമിതം പുരസ്കാരം’ കന്മന ശ്രീധരൻ മാസ്റ്റർക്ക് സമർപ്പിച്ചു. സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന സി.ജി.എൻ. ചേമഞ്ചേരി, എ.പി.എസ് കിടാവ് എന്നിവരുടെ സ്മരണാർത്ഥം പന്തലായനി ബ്ലോക്ക് കമ്മിറ്റിയാണ് സാഹിത്യ പുരസ്കാരം സമർപ്പിക്കുന്നത്. പ്രഭാഷകൻ, എഴുത്തുകാരൻ, ഗ്രന്ഥശാലാ പ്രവർത്തകൻ എന്നീ നിലകളിൽ സജീവ സാന്നിധ്യമായ കന്മന ശ്രീധരൻ മാസ്റ്റർക്ക് കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫസർ സി.പി.അബൂബക്കർ സമ്മാനിച്ചു.
.
.
തലമുറകളുടെ അധ്യാപകൻ,  ലാവണ്യം തുളുമ്പുന്ന വാക്കുകളിലൂടെ പ്രഭാഷണ കലയെ ഔന്നത്യങ്ങളിലെത്തിച്ച പ്രഭാഷകൻ, എന്നീ നിലകളിൽ കന്മന ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു. ആരവങ്ങൾക്കിടയിലെ നിശ്ശബ്ദതയും നിശ്ശബ്ദതയിൽ ഒളിഞ്ഞു കിടക്കുന്ന ശബ്ദായമാനമായ അന്തരീക്ഷവും കന്മന തന്റെ എഴുത്തിലൂടെ ആവിഷ്കരിക്കാൻ ശമിച്ചു. പ്രൊഫസർ സി.പി. അബൂബക്കർ ചൂണ്ടിക്കാട്ടി.KSSPU പന്തലായനി ബ്ലോക്ക് പ്രസിഡന്റ് എൻ.കെ.കെ. മാരാർ അധ്യക്ഷത വഹിച്ചു. KSSPU സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി.വി.ഗിരിജ മുഖ്യ പ്രഭാഷണം നടത്തി.
.
.
യു.കെ.രാഘവൻ, ടി. സുരേന്ദ്രൻ, ഡോ: എൻ.വി. സദാനന്ദൻ, ഇ.ഗംഗാധരൻ മാസ്റ്റർ, വി.പി. ബാലകൃഷ്ണൻ മാസ്റ്റർ, പി.എൻ. ശാന്തമ്മ, പി.കെ. ബാലകൃഷ്ണൻ കിടാവ്, ഒ. രാഘവൻ മാസ്റ്റർ, വി.എം. ലീല ടീച്ചർ, പി.ഉണ്ണികൃഷ്ണൻ, 
കെ. ഗീതാനന്ദൻ എന്നിവർ സംസാരിച്ചു. കന്മന ശ്രീധരൻ മാസ്റ്റർ മറുമൊഴി രേഖപ്പെടുത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഭാസ്കരൻ ചേനോത്ത് സ്വാഗതം പറഞ്ഞു. തുടർന്ന് സുനിൽ തിരുവങ്ങൂർ, പ്രൊഫ. രാജ്മോഹൻ എന്നിവർ നയിച്ച ഗാന കേളിയും അരങ്ങേറി.
Share news