കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. നഗരസഭയിൽ വരുന്ന 5 വര്‍ഷക്കാലം നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികയാണ് പുറത്തിറക്കിയത്. മുന്നണിയുടെ നഗരസഭാ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി.കെ. വിശ്വൻ അധ്യക്ഷനായി. എൽ.ജി. ലിജീഷ്, ഇ.കെ. അജിത്ത്, സി.സത്യചന്ദ്രൻ, ടി.കെ.ചന്ദ്രൻ, കബീർ സലാല, കെ.പി. സുധ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ. ഷിജു സ്വാഗതവും അഡ്വ. കെ. സത്യൻ നന്ദിയും പറഞ്ഞു.



