KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്ട്ര ബഹിരാകാശനിലയം ഇന്ന് കേരളത്തിൽ ദൃശ്യമാകും

.

തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശനിലയം (ISS) ഇന്ന് വൈകിട്ട് കേരളത്തിൽ ദൃശ്യമാകും. വൈകിട്ട് 6.25നാണ് നിലയം ദൃശ്യമാവുക. വടക്കുപടിഞ്ഞാറ് ദിശയിൽനിന്ന് ഉദിച്ചുയരുന്ന നിലയം ആറ് മിനിറ്റിനുശേഷം തെക്കുകിഴക്കൻ ചക്രവാളത്തിൽ അസ്തമിക്കും. 40 ഡിഗ്രി ഉയരത്തിൽവരെയാണ് നിലയം സഞ്ചരിക്കുക. തിളക്കമുള്ള, വേഗത്തിൽ ചലിക്കുന്ന വസ്തുവായാണ് നിലയം ദൃശ്യമാവുക.

 

ഡിസംബർ 6, 7 തിയതികളിൽ വൈകിട്ടും ഡിസംബർ 9ന് രാവിലെയും കാണാം. എങ്കിലും ഈ ഉയരത്തിൽ കാണാൻ സാധിക്കില്ല. ഡിസംബർ 11ന് രാവിലെ 5.19ന് 58 ഡിഗ്രിവരെ ഉയരത്തിലെത്തുന്നതിനാൽ വ്യക്തമായി കാണാം. നിലവിൽ ഏഴുപേരാണ് ഇപ്പോൾ നിലയത്തിലുള്ളത്. സൂര്യോദയത്തിന് മുമ്പോ സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെയോ നിലയം ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുന്നത്.

Advertisements

 

Share news