KOYILANDY DIARY.COM

The Perfect News Portal

ശബരിമല: ഇതുവരെ ദർശനം നടത്തിയത് 16 ലക്ഷം തീർത്ഥാടകർ

.

ശബരിമലയിൽ തീർത്ഥാടക തിരക്ക് തുടരുന്നു. മണ്ഡല മകര വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നട തുറന്ന് 19 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്നലെ മാത്രം 84872 തീർത്ഥാടകർ ശബരിമലയിൽ ദർശനം പൂർത്തിയാക്കി മലയിറങ്ങി. ഇതുവരെയായി ഏകദേശം 16 ലക്ഷത്തിലധികം തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തിയത്. അതേസമയം, ദേവസ്വം അവലോകനം യോഗം ഇന്ന് ചേരും.

 

മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്ന ഇന്നലെ സ്പോട്ട് ബുക്കിംഗിലും ഇളവ് വരുത്തിയിരുന്നു. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ ഇന്നലെ ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ കളത്തിലാണ് കാര്‍ത്തിക ദീപം കൊളുത്തിയത്.

Advertisements

 

 

ഇന്ന് ദേവസ്വം ബോർഡ്‌ ആസ്ഥാനത്ത് ദേവസ്വം പ്രസിഡണ്ട് കെ ജയകുമാറിന്റെ നേതൃത്വത്തിൽ അവലോകനം യോഗം ചേരും. പ്രധാനമായും ഭക്തരുടെ ഭക്ഷണ മെനുവിലെ പരിഷ്കരണമായിരിക്കും ചർച്ച ചെയ്യുക.

Share news