തേനീച്ചയുടെ കുത്തേറ്റ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
കന്നൂർ: തേനീച്ചയുടെ കുത്തേറ്റ് നിരവധി വിദ്യാർത്ഥികൾക്കും മുതിർന്നവരും ഉൾപ്പെടെ 11 ഓളം പരിക്കേറ്റു. കന്നൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ പബ്ലിക് സ്കൂളിലെ 7 ഓളം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബസ് ഡ്രൈവർമാർക്കുമാണ് പരിക്കേറ്റത്. ജാനകി ബി നായർ (8), ആദിത്ത് ദേവ (8), വിവിയ (6), ശ്രാവൺ (6), അംഷിദ് (15), ത്രിഷിക (9), അദ്വിൻ (5), ശ്രേയ (33), ജിനീഷ് (39), രാധ (53), പ്രമോദ് (45), ശക്തമായ കാറ്റിലും മഴയിലും തേനീച്ച കൂട് ഇളകിയതോടെയാണ് വിദ്യാർത്ഥികൾക്ക് കുത്തേറ്റത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സതേടി.



