KOYILANDY DIARY.COM

The Perfect News Portal

യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തതിലെ തർക്കം; പറവൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചു

.

എറണാകുളം പറവൂരിൽ സ്ഥാനാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പത്താം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ ഫസൽ റഹ്മാനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. വടക്കേക്കര സ്വദേശി വലിയപുരക്കൽ മനോജ് ആണ് അക്രമിച്ചത്. യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

 

ചേന്ദമംഗലം സ്വദേശി തന്നെയാണ് മനോജ് വലിയപുരക്കൽ. ഫസൽ ഒരു ആവശ്യത്തിനായി പഞ്ചായത്തിൽ പോയ സമയത്താണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം മനോജ് വലിയപുരക്കൽ ഫസൽ റഹ്മാനെതിരെ യൂട്യൂബിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതേത്തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് വഴിവെച്ചത് എന്നാണ് സമീപത്തുണ്ടായിരുന്ന ആളുകൾ പറയുന്നത്. എന്നാൽ, യാതൊരു പ്രകോപനവും ഇല്ലാതെയാണ് മനോജ് തന്നെ കുത്തിയതെന്ന് ഫസൽ പറയുന്നു.

Advertisements

 

കുത്തേറ്റ ഫസൽ റഹ്മാനെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

Share news