ഉള്ളിയേരിയിൽ കിണറിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി
.
കൊയിലാണ്ടി: ഉള്ളിയേരി നാറാത്ത് കിണറിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് പാറക്കുന്നത്ത് മീത്തൽ വീട്ടിൽ ഷെറീന വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കിണറിൽ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് സേനാംഗങ്ങൾ എത്തുമ്പോൾ നാട്ടുകാരായ രണ്ടുപേർ കിണറിലിറങ്ങി ഇവരെ പിടിച്ചു നിൽക്കുകയായിരുന്നു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇർഷാദ് ടി കെ കിണറിൽ ഇറങ്ങുകയും റെസ്ക്യു നെറ്റിന്റെയും സേനാംഗങ്ങളുടെയും സഹായത്തോടുകൂടി ഇവരെ സുരക്ഷിതമായി മുകളിൽ എത്തിക്കുകയും ചെയ്തു. ഗ്രേഡ് ASTO മജീദ് എം ന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലിനീഷ് എം, അമൽദാസ്, സുജിത് എസ് പി, ഇന്ദ്രജിത്ത്, ഹോംഗാർഡുമാരായ അനിൽ കുമാർ, പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.



