പാലത്തായി പോക്സോ കേസിലെ പ്രതി പത്മരാജനെ അധ്യാപക സേവനത്തിൽ നിന്നും പിരിച്ചുവിട്ടു
പാലത്തായി പോക്സോ കേസ് പ്രതിയും സംഘപരിവാർ നേതാവുമായ പത്മരാജനെ അധ്യാപക സേവനത്തിൽ നിന്നും പിരിച്ചുവിട്ടു. സ്കൂൾ മാനേജറുടേതാണ് ഉത്തരവ്. പത്മരാജൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് നടപടി. നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയെ അധ്യാപകനായ പത്മരാജൻ സ്‌കൂളിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ബലാത്സംഗം, പോക്‌സോ വിവിധ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന്, പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.



