KOYILANDY DIARY.COM

The Perfect News Portal

തീവ്ര വോട്ടർപട്ടിക പരിഷ്കരണം: രാഷ്ട്രീയപാർട്ടികളുടെ യോഗം വീണ്ടും വിളിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

.

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയ പാർട്ടികളുടെ യോഗം വീണ്ടും വിളിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം ചേരുക. ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ എസ് ഐ ആറിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടില്ല. നിലവിൽ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

 

BLOമാരുടെ ജോലി ഭാരം സംബന്ധിച്ച വിഷയവും കഴിഞ്ഞ രാഷ്ട്രീയ പാർട്ടി യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അതിലും അനുകൂല നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടില്ല. ഇന്നത്തെ യോഗത്തിലും എസ് ഐ ആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്നങ്ങളെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾ കാര്യങ്ങൾ അവതരിപ്പിക്കും.

Advertisements

 

അതേസമയം സംസ്ഥാന സര്‍ക്കാരും സിപിഐഎം ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികളും നൽകിയ ഹർജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയാണെന്ന് സർക്കാർ അറിയിച്ചു. ഹർജികൾ നവംബർ 26ന് വീണ്ടും പരിഗണിക്കുന്നതായിരിക്കും. കേരളത്തിൻ്റെ ഹർജികൾ പ്രത്യേകം പരിഗണിക്കും.

 

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ എസ് ഐ ആർ നടത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുമാണ് കേരളം ഹര്‍ജിയില്‍ വാദിച്ചത്. തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ എസ് ഐ ആർ മാറ്റിവെയ്ക്കണമെന്നും സർക്കാർ എസ്ഐ ആറുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. എസ് ഐ ആർ ഭരണഘടനാ വിരുദ്ധമെന്ന് പാർട്ടികൾ നല്‍കിയ ഹർജിയില്‍ വാദിച്ചു.

Share news