കേരളത്തിലെ എസ് ഐ ആർ: തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി
.
സംസ്ഥാന സര്‍ക്കാരും സിപിഐഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും നൽകിയ ഹർജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയാണെന്ന് സർക്കാർ അറിയിച്ചു.
ഹർജികൾ നവംബർ 26ന് വീണ്ടും പരിഗണിക്കുന്നതായിരിക്കും. കേരളത്തിൻ്റെ ഹർജികൾ പ്രത്യേകം പരിഗണിക്കും.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ എസ് ഐ ആർ നടത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുമാണ് കേരളം ഹര്‍ജിയില്‍ വാദിച്ചത്. തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ എസ് ഐ ആർ മാറ്റിവെയ്ക്കണമെന്നും സർക്കാർ എസ്ഐ ആറുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. എസ് ഐ ആർ ഭരണഘടനാ വിരുദ്ധമെന്ന് പാർട്ടികൾ നല്കിയ ഹർജിയില്‍ വാദിച്ചു. എസ് ഐ ആറുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദ്ദം മൂലം ബിഎല്‍ഒ അനീഷ് ജോര്‍ജ്ജ് ആത്മഹത്യ ചെയ്തതും ഈ പശ്ചാത്തലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.




