KOYILANDY DIARY.COM

The Perfect News Portal

ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ്‌ ചന്ദ്രശേഖറിനെ തള്ളി തുഷാർ വെള്ളാപ്പള്ളി

ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ്‌ ചന്ദ്രശേഖറിനെ തള്ളി ബിഡിജെഎസ്‌ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി. ശബരിമലയിലെ സ്വർണമോഷണത്തിൽ സിപിഐ എം ഉത്തരവാദിയാണെന്ന്‌ പറയാൻ സാധിക്കില്ലെന്ന്‌ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട്‌ പറഞ്ഞു. 25 വർഷമായി അവിടെ അഴിമതിയുണ്ട്‌. വിശദമായി പരിശോധിച്ചാലേ ഉത്തരവാദി കോൺഗ്രസ്‌ ആണോ, സിപിഐ എം ആണോയെന്ന്‌ പറയാനാകൂ. നേരത്തെ മോഷ്ടിച്ചതിന്റെ ബാക്കിയാണോ ഇപ്പോൾ മോഷ്ടിച്ചതെന്ന്‌ വ്യക്തമല്ല.

​അതേസമയം സ്വർണമോഷണത്തിൽ സിപിഐ എമ്മിന്‌ പങ്കുണ്ടെന്നായിരുന്നു രാജീവ്‌ ചന്ദ്രശേഖറിന്റെ പ്രതികരണം. എൻഡിഎയിലെ സീറ്റ്‌ തർക്കം പരിഹരിക്കാൻ കൂടിയാലോചനയ്‌ക്ക്‌ എത്തിയതായിരുന്നു ഇരുവരും. യോഗത്തിന്‌ മുൻപായിരുന്നു രാജീവിന്റെ പ്രതികരണം. യോഗശേഷം രാജീവിന്റെ സാന്നിധ്യത്തിലായിരുന്നു തുഷാറിന്റെ പ്രതികരണം.

എൻഡിഎയിൽ തർക്കം മുറുകുന്ന സാഹചര്യത്തിലായിരുന്നു പരിഹരിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് ഇന്നലെ തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്തിയത്. ബിഡിജെഎസ് പ്രത്യേക സ്ഥാനാർഥികളെ മത്സര രംഗത്ത് കൊണ്ടുവന്നതോടെയാണ് തർക്കം രൂക്ഷമായത്.

Advertisements
Share news