ഗോള്‍ഡണ്‍ ബ്ലഡ്: ലോകത്ത് 50 ല്‍ താഴെ ആളുകള്‍ക്ക് മാത്രമുള്ള ഏറ്റവും അപൂർവമായ രക്തഗ്രൂപ്പ്
.
Rh-null ലോകത്തിലെ ഏറ്റവും അപൂര്‍വമായ ഒരു രക്തഗ്രൂപ്പാണിത്. അതിനാല്‍ ഈ ബ്ലഡ് ഗ്രൂപ്പിനെ ഗോള്‍ഡണ്‍ ബ്ലഡ് അഥവാ സ്വര്‍ണ രക്തം എന്നാണ് അറിയപ്പെടുന്നത്. എന്താണ് ഗോള്‍ഡണ്‍ ബ്ലഡ് ഗ്രൂപ്പ് എന്ന് ചോദിക്കുകയാണെങ്കില്‍, ചുവന്ന രക്താണുക്കളിൽ Rh ആന്റിജനുകളുടെ അഭാവമാണ് ഈ രക്തഗ്രൂപ്പിന്റെ പ്രത്യേകത. ജെനറ്റിക് മ്യൂട്ടേഷൻ കാരണമാണ് അത്യപൂര്‍വമായ ഈ രക്ത ഗ്രൂപ്പ് ഒരാള്‍ക്ക് ലഭിക്കുന്നത്.

ഗോള്‍ഡണ്‍ ബ്ലഡ് എന്ന് കേട്ടിട്ട് ഇത് വളരെ ഗുണമുള്ള പ്രത്യേകതയുള്ള ഒരു ബ്ലഡ് ഗ്രൂപ്പാണെന്ന് തെറ്റുധരിക്കുകയൊന്നും വേണ്ട. വളരെ അപൂര്‍വമായ ഒരു ജനതിക മാറ്റം മാത്രമാണ് ഇങ്ങനെയൊരു ബ്ലഡ് ഗ്രൂപ്പ് ലഭിക്കാനുള്ള കാരണം. രക്തത്തെ വർഗ്ഗീകരിക്കുന്നതിന്റെ ശാസ്ത്രം മനസിലാക്കിയാല്‍ അത് വ്യക്തമായി മനസില്ലാക്കാം.

നിങ്ങളുടെ രക്തത്തില്‍ എ ആന്റിജൻ ഉണ്ടെങ്കിൽ, നിങ്ങളുടെ രക്തഗ്രൂപ്പ് എ ആണ്. അതുപോലെ ബി ആന്റിജൻ ഉണ്ടെങ്കിൽ ബി ഗ്രൂപ്പും. എ, ബി ആന്റിജനുകൾ ഉണ്ടെങ്കിൽ രക്തഗ്രൂപ്പ് എബിയുമാണ്. ഇത് രണ്ടും ഇല്ലെങ്കില്‍ രക്തഗ്രൂപ്പ് Oയുമാണ്. അതിനൊടൊപ്പം RhD എന്ന ആന്റിജനും കൂടെ നോക്കിയാണ് രക്തഗ്രൂപ്പ് നിര്‍ണയിക്കുന്നത്. RhD ഉണ്ടെങ്കിൽ പോസിറ്റീവ് രക്തഗ്രൂപ്പും ഇല്ലെങ്കിൽ നെഗറ്റീവ് രക്തഗ്രൂപ്പുമായിരിക്കും. എന്നാല്‍ ഗോള്‍ഡണ്‍ രക്തഗ്രൂപ്പുള്ളവര്‍ക്ക് Rh ആന്റിജനുകൾ ഒന്നും തന്നെ ഉണ്ടാകില്ല.

രക്തദാനത്തിന്റെ കാര്യത്തില്‍ സാർവത്രിക ദാതാവാണ് ഗോള്‍ഡണ്‍ ബ്ലഡ്. എന്നാല്‍ ഇവര്‍ക്ക് മറ്റൊരു Rh-null രക്തഗ്രൂപ്പ് മാത്രമേ സ്വീകരിക്കാനും കഴിയുകയുള്ളൂ. ഏകദേശം 43 പേർക്കാണ് ഈ രക്തഗ്രൂപ്പ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബിബിസിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ അപൂർവ രക്തം ലാബിൽ സൃഷ്ടിക്കാൻ ശാസ്ത്രജ്ഞര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
സാധാരണ രക്തകോശങ്ങളിൽ നിന്ന് Rh ആന്റിജനുകൾ നീക്കം ചെയ്യുന്നതിനുള്ള ജീൻ എഡിറ്റിംഗ് സാങ്കേതിക വിദ്യകളാണ് ശാസ്ത്രജ്ഞര്‍ പരീക്ഷിക്കുന്നത്. ഈ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ അപൂർവ രക്തഗ്രൂപ്പുകളുള്ള രോഗികൾക്ക് രക്തം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിഹാരം കാണാൻ സാധിക്കും.



