ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുഡിഎഫ് പ്രവർത്തകനെതിരെ കേസ്
.
നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ ലൈംഗിക താൽപര്യത്തോടെ കടന്നു പിടിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. ചവറ മുകുന്ദപുരം സ്വദേശി നവാസിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് യുഡിഎഫ് അനുകൂല സംഘടനയുടെ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡണ്ട് ആയിരുന്നു ഇയാൾ.

കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പൊലീസുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തിന്റെ CCTV ദൃശ്യങ്ങൾ പരിശോധിക്കുകയും ഇതിൽ ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട് എന്നും പൊലീസ് അറിയിച്ചു.
Advertisements




