KOYILANDY DIARY.COM

The Perfect News Portal

സീറ്റ് തര്‍ക്കം; മലപ്പുറം വേങ്ങരയില്‍ മുസ്ലിം ലീഗിൽ കൂട്ടയടി

.

തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മുസ്‌ലിം ലീഗില്‍ കൂട്ടയടി. വേങ്ങര പഞ്ചായത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെയാണ് സംഘര്‍ഷം. 20-ാം വാർഡായ കച്ചേരിപ്പടിയിലെ സ്ഥാനാർത്ഥിയെ ചൊല്ലിയാണ് തർക്കം.

 

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ടായ പറമ്പില്‍ ഖാദര്‍ സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. മുന്‍ വാർഡ് മെമ്പറായ സി. പി. ഖാദറിനായി മറ്റൊരു വിഭാഗവും രംഗത്തെത്തി. ഇതോടെയാണ് കൂട്ടയടി ഉണ്ടായത്. ഇതോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് യോഗം പിരിഞ്ഞത്.

Advertisements

 

അതേസമയം സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 11നും നടക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലും രണ്ടാം ഘട്ടത്തില്‍ തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും.

Share news