കോരപ്പുഴ, മൂരാട് പാലങ്ങൾ പുതുക്കി പണിയാനുളള തുക ബജറ്റിൽ പ്രഖ്യപിച്ചതായി .എം.എൽ .എ.കെ.ദാസൻ

കൊയിലാണ്ടി: ദേശീയ പാതയിലെ പ്രധാന പാലങ്ങളായ കോരപ്പുഴ, മൂരാട് പാലങ്ങൾ പുതുക്കി പണിയാനുളള തുക സംസ്ഥാന ബജറ്റിൽ പ്രഖ്യപിച്ചതായി .എം.എൽ .എ.കെ.ദാസൻ അറിയിച്ചു. മൂരാട് പാലത്തിന് 50 കോടിയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. കോരപ്പുഴ പാലം പുതുക്കി പണിയാൻ കിഫ്ബി യിൽ ഉൾപ്പെടുത്തി 20 കോടിയുടെ ഭരണാനുമതി നൽകി.
ഇതനുസരിച്ച് പദ്ധതിയുടെ ഡി.പി.ആർ.തയ്യാറാക്കാൻ പി.ഡബ്ല്യു.ഡി. ബ്രിഡ്ജസ് ചീഫ് എഞ്ചിനീയർക്ക് നൽകിയതായിരുന്നു. പാലം ദേശീയ പാത അതോറിറ്റിയുടെ പരിധിയിലായതിനാൽ പ്രാഥമിക ജോലികൾ ദേശീയ പാത വിഭാഗം ചീഫ് എഞ്ചിനീയർ നിർവ്വഹിച്ചിരുന്നു.

എന്നാൽ പുതിയ സർക്കാർ ഉത്തരവു പ്രകാരം പൊതുമരാമത്ത് ദേശീയപാത വിഭാഗത്തെ തന്നെ ഏൽപിച്ചു നടപടിയായി. രണ്ട് പാലങ്ങളുടെയും നടപടികൾ ദേശീയ പാത അതോറിറ്റിയാണ് മുന്നോട്ടു കൊണ്ട് പോകേണ്ടത്. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

