യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നടത്തി
കൊയിലാണ്ടി: നോർത്ത് മണ്ഡലം മരളൂർ 2-ാം വാർഡ് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് ജയഭാരതി കാരഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അൻസാർ കൊല്ലം, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി തങ്കമണി ചൈത്രം, ജെ. എസ്. എസ് ജില്ലാ സെക്രട്ടറി സി.കെ. ബാബു, ജെ.എസ് എസ് മണ്ഡലം പ്രസിഡണ്ട് രമേശൻ രനിതാലയം, യു ഡി എഫ് വാർഡ് ചെയർമാൻ നടുവച്ചം കണ്ടി സലീം, തൈക്കണ്ടി സത്യനാഥൻ, പ്രേമൻ നൻമന, ചെമ്പ്ര ഗോപാലൻ, കലേക്കാട്ട് രാജമണി, മോഹൻദാസ് പൂങ്കാവനം എന്നിവർ സംസാരിച്ചു.



