KOYILANDY DIARY.COM

The Perfect News Portal

കാട്ടിലപ്പീടിക – കണ്ണൻകടവ് – കപ്പക്കടവ് റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു

.
കൊയിലാണ്ടി: കാട്ടിലപ്പീടിക അങ്ങാടിയിൽ നിന്ന് കണ്ണൻകടവ് വഴി കാപ്പാട് ബീച്ചിൽ എത്തിച്ചേരുന്ന കാട്ടിലപ്പീടിക – കണ്ണൻകടവ് – കപ്പക്കടവ് റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു. 2025 – 26 ബജറ്റിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് 2.5 കോടി രൂപയാണ് അനുവദിച്ചത്. 800 മീറ്ററോളം ഡ്രൈനേജും ഇരുഭാഗങ്ങളിലും ഐറിഷും ഉൾപ്പെടുത്തി ബി എം ആൻ്റ് ബി സി നിലവാരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയിൽ എംഎൽഎ കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഭാഗത്തു നിന്നുവരുന്ന ടൂറിസ്റ്റുകൾക്ക് കാട്ടിലപ്പീടിക വഴി എളുപ്പത്തിൽ കാപ്പാട് ബീച്ചിൽ എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും പ്രധാന റോഡാണിത്.  ജനപ്രതിനിധികളായ പി ബാബുരാജ്, സതി കിഴക്കയിൽ, എം പി മൊയ്തീൻ കോയ, സന്ധ്യ ഷിബു, അതുല്യ ബൈജു, പി ശിവദാസൻ, റസീന ഷാഫി, രാജലക്ഷ്മി  തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി സി സതീഷ് ചന്ദ്രൻ, എ സി രാമദാസൻ, അഭിൻ അശോക്, ആലിക്കോയ തെക്കെയിൽ എന്നിവർ സംസാരിച്ചു. 
Share news