കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വിജയത്തിളക്കവുമായി കൊല്ലം യുപി സ്കൂൾ
കൊല്ലം: കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കൊല്ലം യുപി സ്കൂൾ ആഹ്ളാദപ്രകടനം നടത്തി. മത്സരിച്ച 16 ഇനങ്ങളിൽ 15 ഗ്രേഡ് കരസ്ഥമാക്കി. ഹെഡ്മിസ്ട്രസ് ജിസ്ന എം, പിടിഎ പ്രസിഡൻറ് ഷിജിത, പിടിഎ വൈസ് പ്രസിഡൻ്റ് രജീഷ് കളത്തിൽ, സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ മാസ്റ്റർ, മാനേജർ പ്രതിനിധി രാജീവൻ മാസ്റ്റർ, കൺവീനർമാരായ കീർത്തന ടീച്ചർ, വന്ദന ടീച്ചർ എന്നിവർ നേതൃത്വം നൽകി.



