മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
.
സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നു മണിക്ക് കേന്ദ്ര മന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. എസ് എസ് കെ അടക്കം വിവിധ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തിന് ലഭിക്കാനുള്ള സാമ്പത്തിക സഹായം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയാകും. ഗണഗീതം ആലപിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് വിദ്യാഭ്യാസ മന്ത്രി കത്ത് നല്‍കും.

അതേസമയം വർഗീയ അജണ്ട നടപ്പിലാക്കാനാണ് വന്ദേഭാരതിൽ ഗണഗീതം പാടിയതെന്നും ഔദ്യോഗിക ചടങ്ങുകളിൽ ഗണഗീതം പാടാൻ അനുവദിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. ആർഎസ്എസിന്റെയും ബിജെപിയുടെയും അജണ്ട നടപ്പിലാക്കുന്ന നിലപാടാണ് ഉണ്ടായത്. നിരപരാധികളായ കുട്ടികൾക്കുമേൽ ഗണഗീതം അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.




