കൊയിലാണ്ടി നഗരസഭ സഹൃദയ ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ കുട്ടികൾക്കായി പുതിയ വാഹനം എത്തി
കൊയിലാണ്ടി നഗരസഭ സഹൃദയ ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ കുട്ടികൾക്കായി പുതിയ വാഹനം എത്തി. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാഹനം വാങ്ങിയത്. ചെയർപേഴ്സൺ കെ.പി സുധ വാഹനം ഫളാഗ് ഓഫ് ചെയ്തു. വൈസ് ചെയർമാൻ അഡ്വ. സത്യൻ അധ്യക്ഷത വഹിച്ചു.
.

.
വാർഡ് കൗൺസിലർ ജിഷ പുതിയേടത്ത്, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ഇ.കെ അജിത്ത്, ഇന്ദിര ടീച്ചർ, നിജല പറവക്കൊടി, പ്രജില, സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദുലേഖ, മെമ്പർ സെക്രട്ടറി രമിത, ജില്ലാ മിഷൻ കോ-ഓഡിനേറ്റർ രശ്മി, ബഡ്സ് സ്ക്കൂൾ അദ്ധ്യാപകൻ സുരേഷ് എന്നിവരും ചടങ്ങിന് ആശംസ നേർന്നു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സ്വാഗതം പരഞ്ഞു.



