KOYILANDY DIARY.COM

The Perfect News Portal

പ്രവാസികൾക്കായി ഏർപ്പെടുത്തിയ നോർക്ക കെയർ ഇൻഷ്യൂറൻസ് പദ്ധതിയിൽ തിരിച്ചു വന്ന പ്രവാസികളെയും ഉൾപ്പെടുത്തുക; കെകെഎംഎ

.
കൊയിലാണ്ടി: പ്രവാസികൾക്കായി നോർക്ക കെയർ ഇൻഷൂറൻസ് പദ്ധതിയിൽ
തിരിച്ച് വന്ന മുഴുവൻ പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് കുവൈറ്റ് – കേരള മുസ്ലിം അസോസിയേഷൻ കേരള സംസ്ഥാന കമ്മറ്റി പ്രവർത്തക സമതിയോഗം സംസ്ഥാന സർക്കാരിനോടഭ്യർത്ഥിച്ചു. യാതൊരു പെൻഷൻ ആനുകൂല്യവും ലഭിക്കാത്ത പതിനഞ്ച് ലക്ഷത്തിലധികം വരുന്ന തിരിച്ച് വന്ന പ്രവാസികളുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും ഈ കാര്യത്തിൽ സംസ്ഥാന സർക്കാരും നോർക്കയും ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും പ്രസിഡണ്ട് കെ.കെ. അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കെകെഎംഎ സംസ്ഥാന കമ്മറ്റി യോഗം പ്രമേയം മുഖേന അഭ്യർത്ഥിച്ചു. സുബൈർ ഹാജി യോഗം ഉദ്ഘാടനം ചെയ്തു.
സംഘടനാപരമായ ചർച്ചയിൽ പി.എം. എച്ച്. കുഞ്ഞബ്ദുള്ള (കാസർഗോഡ്), കെ.പി. അഷറഫ് (കണ്ണൂർ), എം.കെ. മുസ്തഫ, (കോഴിക്കോട്), അബ്ദുൽ സലാം (മലപ്പുറം), അബ്ദുൽ അസീസ് (പാലക്കാട്) യു.എ. ബക്കർ, ഇ.കെ. അബ്ദുള്ള, സത്താർ, പി.കെ. കുട്ട്യാലി, അലിക്കുട്ടി ഹാജി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റസാഖ് മേലടി സ്വാഗതവും, വർക്കിംങ്ങ് പ്രസിഡണ്ട് എ.വി. മുസ്തഫ കൃതജ്ഞതയും രേഖപ്പെടുത്തി.
Share news