KOYILANDY DIARY.COM

The Perfect News Portal

വയോജനങ്ങളുടെ ഉല്ലാസയാത്രയ്ക്കായി ‘ആനന്ദ വണ്ടി’ ഒരുക്കി കോഴിക്കോട് കോർപറേഷൻ

.

കോഴിക്കോട് നഗരത്തിലെ വയോജനങ്ങൾക്ക് ഉല്ലാസയാത്രക്കായി ആനന്ദ വണ്ടി ഒരുക്കി കോഴിക്കോട് കോർപറേഷൻ. ജില്ലയിലെ മനോഹരമായ ഇടങ്ങളിൽ കാഴ്ച ആസ്വദിക്കാൻ പ്രായമുള്ളവർക്ക് അവസരം ഒരുക്കുക എന്നത് ലക്ഷ്യം വെച്ചാണ് ആനന്ദം മാത്രം നിറഞ്ഞ വണ്ടി ഒരുക്കിയത്. ‘ആനന്ദ വണ്ടി’യുടെ ആദ്യ യാത്ര അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

 

പ്രായം ചെന്ന മനുഷ്യർ വീടിൻ്റെ 4 ചുമരുകളിൽ മാത്രം ഒതുങ്ങിയേക്കാവുന്ന മനുഷ്യരെ ആനന്ദത്തിൻ്റെ ചിറകിലേറ്റി പറത്തുകയാണ് കോഴിക്കോട് കോർപറേഷൻ. ജീവിതം ആടിയും പാടിയും കാഴ്ച കണ്ട് ആസ്വദിച്ച് അവരങ്ങനെ ആഘോഷിക്കുന്നു. ഇതാണ് ജീവിതമെന്ന് തോന്നുന്നു പലർക്കും.

Advertisements

 

വയോജനങ്ങളെ ചേർത്ത് വെക്കുന്ന സമന്വയ പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയിൽ ഇത്തരമൊരു ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നത്. കോഴിക്കോടിനെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളോട് കൂടിയ കളർഫുൾ ബസിൽ നഗരങ്ങളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്ര. കോർപറേഷനിലെ 75 വാർഡുകളിലെയും വയോധികർക്ക് യാത്രയുടെ ഭാഗമാകാം. ഓരോ വാർഡിലെ വയോജനങ്ങൾക്ക് ഓരോ ദിവസം അവസരം നൽകും. കെഎസ്ആർടിസിയിൽ നിന്ന് വാടകയ്ക്കാണ് എസി ബസെടുത്തിട്ടുള്ളത്.

Share news