ഡിവൈഎഫ്ഐ കാപ്പാട് മേഖല സമ്മേളനം
ചേമഞ്ചേരി: ഡിവൈഎഫ്ഐ കാപ്പാട് മേഖല സമ്മേളനം മാട്ടുമ്മൽ നിസാർ നഗറിൽ വെച്ച് നടന്നു. ജില്ല കമ്മിറ്റി അംഗം അഡ്വ. പി എം അജിഷ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ജി ലിജീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിപി ബബീഷ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് സിക്രട്ടറി എൻ ബിജീഷ്, പ്രസിഡന്റ് കെ കെ സതീഷ് ബാബു, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ ബിജോയ് സി, കീർത്തന, അഖിൽ ഷാജ് എന്നിവർ പങ്കെടുത്തു.

സംഘാടക സമിതി ചെയർമാൻ അശോകൻ കോട്ട് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡണ്ട് ഷിബിൽ രാജ് താൽക്കാലിക അദ്ധ്യക്ഷനായി. മേഖല സിക്രട്ടറി എം. രജീഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി കിരൺലാൽ യുവി (സിക്രട്ടറി), ശിവപ്രസാദ് (പ്രസിഡണ്ട്), ജിഷ്ണു (ട്രഷറർ) എന്നിവരെയും 21 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.




