KOYILANDY DIARY.COM

The Perfect News Portal

വർണ്ണം ചികിത്സാസഹായ നിധിയിലേക്ക് പ്രഭാത് റെസിസ്റ്റൻസ് അസോസിയേഷൻ ധനസഹായം നൽകി

.

കൊയിലാണ്ടി: സേവന പാതയിൽ മാതൃകയായി പ്രഭാത് റസിഡൻസ്  അസോസിയേഷൻ കൊയിലാണ്ടി. ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സ തേടുന്ന സതീശൻ വർണ്ണം ചികിത്സാസഹായ നിധിയിലേക്ക് പ്രഭാത് റെസിസ്റ്റൻസ് അസോസിയേഷൻ 78500രൂപ നൽകി. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ അസോസിയേഷൻ ഭാരവാഹി പ്രജീഷിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.

കൗൺസിലർ എ ലളിത, യു കെ ചന്ദ്രൻ, സി കെ ജയദേവൻ, അശോകൻ കമൽ, എം എം ശ്രീധരൻ, സതീഷ് മണൽ, സി കെ സന്തോഷ്, സുജേഷ്, കൃഷ്ണൻ ശ്രേയസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

Advertisements
Share news