കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം ഒക്ടോബർ 29ന് നടക്കും
.
കൊയിലാണ്ടി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) കൊയിലാണ്ടി ഏരിയാ സമ്മേളനം 29ന് (ബുധനാഴ്ച) കൊയിലാണ്ടി മുനിസിപ്പൽ സാംസ്കാരിക നിലയത്തിൽ നടക്കും. കേരള സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡണ്ട് ഒ. സി. നവീൻ ചന്ദ് ഉദ്ഘാടനം ചെയ്യും. KPPA കൊയിലാണ്ടി പ്രസിഡണ്ട് ടി. വി. രാഖില അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ സംസ്ഥാന ജില്ലാ നേതൃത്വം പങ്കെടുക്കും.
KPPA സംസ്ഥാന സിക്രട്ടറി നവീൻ ലാൽ പാടി കുന്ന്, KPPA ജില്ല സിക്രട്ടറി എം. ജിജീഷ്, KPPA ജില്ലാ ജോ. സിക്രട്ടറി പി. കെ. രാജീവൻ, KPPA ജില്ലാ സിക്രട്ടറിയേറ്റ് അംഗം പി. എം. സുരേഷ് എന്നിവർ ആശംസകൾ അർപ്പിക്കും. KPPA കൊയിലാണ്ടി സിക്രട്ടറി എ.കെ. അരുൺ രാജ് സ്വാഗതം ചെയ്യും.



