ഒറ്റ നമ്പർ ചൂതാട്ട ലോട്ടറിക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുക; ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് യൂണിയൻ
.
കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ രീതിയിൽ നടക്കുന്ന ഒറ്റ നമ്പർ ചൂതാട്ട ലോട്ടറി നടത്തുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൊയിലാണ്ടി ചെത്തു തൊഴിലാളി യൂണിയൻ ഓഫീസിൽ വെച്ച് ചേർന്ന കൺവെൻഷൻ യൂണിയൻ ജില്ലാ സെക്രട്ടറി സി സി രതീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡണ്ട് സി എം സുനിലേശൻ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം വി പി ശങ്കരൻ സ്വാഗതവും കെ. പുഷ്പ നന്ദിയും പറഞ്ഞു.



