KOYILANDY DIARY.COM

The Perfect News Portal

വനിത വ്യവസായ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

.

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് മൂടാടി ഗ്രാമ പഞ്ചായത്തിലെ വലിയ മലയിൽ നിർമ്മിച്ച പട്ടികജാതി വനിത വ്യവസായ കെട്ടിട സമുച്ചയം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തിൻ്റെ പട്ടികജാതി വികസന ഫണ്ടിൽ 1.5 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടനിർമാണം നടത്തിയത്. മൂടാടി ഗ്രാമപഞ്ചായത്ത് വിട്ട് നൽകിയ 25 സെൻ്റ് ഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചത്. വിവിധ തൊഴിൽ സംരഭങ്ങൾ ആരംഭിക്കാൻ കഴിയുന്ന നിലയിലാണ് കെട്ടിടം രൂപം നൽകിയത്.

ULCC യാണ് നിർമാണം നടത്തിയത്. പ്രസിഡണ്ട് സി. കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം എം.പി ശിവാനന്ദൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, സ്ഥിരം സമിതി അധ്യക്ഷരായ കെ. ജീവനന്ദൻ മാസ്റ്റർ, എം.പി. അഖില, എം.കെ. മോഹനൻ, ടി.കെ. ഭാസ്കരൻ, മെമ്പർ മാരായ ലത കെ.പി, സുനിത സി.എം, പാർട്ടി നേതാക്കളായ കെ സത്യൻ, എൻ.വി. എം.സത്യൻ, കെ.എം കുഞ്ഞികണാരൻ, കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു. കെ. സുകു നന്ദി പറഞ്ഞു

Advertisements
Share news