ശ്രേയസ് അയ്യര്‍ ഐസിയുവില്‍; പരുക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്
.
ഇന്ത്യയുടെ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഐ സി യുവില്‍ പ്രവേശിപ്പിച്ചു. സിഡ്‌നിയിലെ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിനിടെ പരുക്കേറ്റ് ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന്റെ വാരിയെല്ലിന് പരുക്കേറ്റിരുന്നു. അലക്‌സ് കാരിയെ ഗംഭീര ക്യാച്ചിലൂടെ പുറത്താക്കിയ വേളയിലാണ് പരുക്കേറ്റത്. പിറകില്‍ നിന്ന് ഓടി വന്നുള്ള ക്യാച്ചായിരുന്നു അത്. ക്യാച്ച് ചെയ്ത് വീണപ്പോഴാണ് പരുക്കേറ്റത്. തുടര്‍ന്ന് ഡ്രസ്സിങ് റൂമിലെത്തുകയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഏഴ് ദിവസം വരെ ശ്രേയസ് അയ്യര്‍ നിരീക്ഷണത്തിലായിരിക്കും. അണുബാധ ഭീഷണി കാരണം ആരെയും കാണാന്‍ അനുവദിക്കില്ല. ടീമിന്റെ ഡോക്ടറും ഫിസിയോയും അദ്ദേഹത്തെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ നടത്തുകയായിരുന്നു. രോഗമുക്തി നേടിയതിന് ശേഷം മൂന്നാഴ്ച വരെ കളിക്കാന്‍ സാധിക്കില്ല. ഒരാഴ്ച എന്തായാലും സിഡ്‌നിയിലെ ആശുപത്രിയില്‍ തങ്ങേണ്ടി വരും. യാത്രക്കുള്ള ക്ഷമതയുണ്ടെന്ന് സ്ഥിരീകരിച്ചാലേ ഇന്ത്യയിലേക്ക് മടങ്ങൂ. ടി20 ടീമിലും ശ്രേയസ് അയ്യരുണ്ട്.




