KOYILANDY DIARY.COM

The Perfect News Portal

തെരുവ് നായ ശല്യം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് സുപ്രീം കോടതി

.

തെരുവ് നായ ശല്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് സുപ്രീം കോടതി. വന്ദീകരണമടക്കം നടപ്പാക്കാത്തതില്‍ വിശദീകരണം തേടിയാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. നിയന്ത്രണ നിയമങ്ങള്‍ നടപ്പാക്കാത്തതില്‍ സംസ്ഥാനങ്ങള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ചക്കകം സത്യവാങ് മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

 

Share news