കീഴരിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടം ഒക്ടോബർ 27ന് ഉദ്ഘാടനം ചെയ്യും
കീഴരിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടം ഒക്ടോബർ 27ന് എംഎൽഎ ടിപി രാമകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ആരോഗ്യ – കുടുംബക്ഷേമ വകുപ്പു മന്ത്രി വീണാ ജോർജ് 10 മണിക്ക് ഉദ്ഘാടനം ചെയ്യും. MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.25 കോടി രൂപയും, NHM ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം പണിതത്. ചടങ്ങിൽ രാഷ്ട്രീയ സമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് എംഎൽഎ ഓഫീസ് അറിയിച്ചു.



