KOYILANDY DIARY.COM

The Perfect News Portal

കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് സ്വിമ്മിങ്ങ് ചാമ്പ്യൻഷിപ്പിൽ കെ. നാരായണൻ നായർക്ക് മെഡൽ

.
.
കൊയിലാണ്ടി: തിരുവല്ലയിൽ വെച്ച് നടന്ന കേരള അക്വാട്ടിക്ക് അസോസിയേഷൻ 14-ാംമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് സ്വിമ്മിങ്ങ് ചാമ്പ്യൻഷിപ്പിൽ പന്തലായനി സ്വദേശി കെ. നാരായണൻ നായർ മെഡലുകൾ വാരിക്കൂട്ടി. 50 മീ. ഫ്രീ സ്റ്റയിൽ, 50 മീ. ബേക്ക് സ്ട്രോക്ക്, 100 മീ. ബേക്ക് സ്ട്രേക്ക്, 50 മീറ്റർ ബട്ടർ ഫ്ലൈ എന്നിവയിൽ നാല് മെഡലുകളാണ് നാരായണൻ നായർ നേടിയെടുത്തത്. ഈ മാസം സൂറത്തിൽ നടന്ന മറ്റൊരു നീന്തൽ മത്സരത്തിൽ  രണ്ട് മെഡലുകളും നാരായണൻ നായർ നേടിയിട്ടുണ്ട്. 
.
.
കഴിഞ്ഞ വർഷം ആലുവ പെരിയാറിൽ സ്വിമ്മത്തോൺ ‘അൾട്ര 2025’ നീന്തൽ മത്സരത്തിൽ മുൻ വർഷങ്ങളിലെ റെക്കോഡുകൾ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. 4 വയസ്സു മുതൽ 75 വയസ്സുവരെയുള്ള 700ഓളം താരങ്ങൾ അണിനിരത്തി നടന്ന മത്സരത്തിലായിരുന്നു ഈ നേട്ടം. രണ്ടു കിലോമീറ്റർ നീന്തലിൽ 1 മണിക്കൂർ 7 മിനുട്ടും 56 സെക്കൻ്റും എടുത്താണ് നാരായണൻ നായർ നീന്തി ഫിനിഷ് ചെയ്തത്. 
.
.
സംസ്ഥാന തലത്തിലും രാജ്യാന്തര തലത്തിലും അന്താരാഷ്ട്രാ തലത്തിലും 70 വയസ്സു കഴിഞ്ഞവരുടെ മത്സരത്തിൽ നിരവധി റെക്കോഡുകളാണ് നാരാണൻ നായർ വാരിക്കൂട്ടിയത്. കൊയിലാണ്ടിയിലും പരിസര പ്രദേശത്തുമായി നിരവധി കുരുന്നകൾക്കും മുതിർന്നവർക്കും നീന്തൽ പരിശീലിപ്പിക്കാനും നാരായണൻ നായർ ഇപ്പോഴും സജീവമാണ്. കൊയിലാണ്ടി നഗരസഭയുടെ മുഖ്യ നീന്തൽ പരിശീലകൻകൂടിയാണ് നാരായണൻ നായർ.
.
Share news