രഞ്ജി ട്രോഫി ക്രിക്കറ്റിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് മികച്ച തുടക്കം

.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ മത്സരം രണ്ടാം ദിവസത്തിലേക്ക്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന്റെ പേസർമാരാണ് ക്രീസ് കളം നിറഞ്ഞിരുന്നത്. ആദ്യ ദിനത്തിലെ മത്സരം അവസാനിക്കുമ്പോൾ മഹാരാഷ്ട്ര 7 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എന്ന നിലയിൽ ആണ് ഉള്ളത്.

5 വിക്കറ്റിന് 18 റൺസ് എന്ന ദയനീയ അവസ്ഥയിൽ നിന്നാണ് മഹാരാഷ്ട്ര 179 റൺസിലേക്ക് എത്തിയത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക് വാദും ജലജ് സക്സേനയും ചേർന്നാണ് തകർച്ചിലുണ്ടായിരുന്ന ടീമിനെ കര കയറ്റിയത്. ഗെയ്ക് വാദ് 91 റൺസെടുത്താണ് പുറത്തായത്. കേരളത്തിനായി നിതീഷ് 4 വിക്കറ്റ് എടുത്തത്. ഇന്നത്തെ മത്സരം രാവിലെ 9.30ന് പുനരാരംഭിക്കും.

രഞ്ജി ട്രോഫിയുടെ ആദ്യ ദിനത്തിലെ മത്സരത്തില്‍ തുടക്കം കേരളം ഗംഭീരമാക്കിയിരുന്നു. തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ മഹാരാഷ്ട്രക്കെതിരെ ഗംഭീര തുടക്കമായിരുന്നു മലയാളികള്‍ കാഴ്ചവെച്ചത്. മഹാരാഷ്ട്രയുടെ സ്‌കോര്‍ 18 ആയപ്പോൾ കേരളം അഞ്ച് വിക്കറ്റുകളാണ് പിഴുതെടുത്തത്. എം ഡി നിധീഷും ബേസിലുമാണ് ബോളിങ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ രഞ്ജി സീസണിലെ റണ്ണര്‍ അപ്പാണ് കേരളം. ഇത്തവണ കപ്പ് നേടുമോ എന്ന കാത്തിരിപ്പിൽ കൂടിയാണ് ക്രിക്കറ്റ് ആരാധകർ

