KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂരിൽ പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം

മേപ്പയ്യൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേപ്പയൂർ യൂണിറ്റ് കുടുംബ സംഗമം മേപ്പയൂർ പാലിയേറ്റീവ് ഹാളിൽ നടന്നു. ജില്ലാ ട്രഷറർ എൻ. കെ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ. കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ആർ.വി അബ്ദുറഹിമാൻ,  ബ്ലോക്ക് സെക്രട്ടറി എ.എം കുഞ്ഞിരാമൻ, സംസ്ഥാന കൗൺസിലർ എം. എം കരുണാകരൻ മാസ്റ്റർ, ജില്ലാ കൗൺസിലർമാരായ എ. കേളപ്പൻ നായർ, ഇ.എം.ശങ്കരൻ, ബ്ലോക്ക് കമ്മിറ്റി അംഗം കെ.എം.കമല,യൂണിറ്റ് വൈസ് പ്രസിഡണ്ട് എം രാജൻ, എൻ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
.
.
തുടർന്ന് നടന്ന സാംസ്കാരിക കൂട്ടായ്മ കവി എം. പി അനസ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി കൺവീനറും, മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി പ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ.എം പത്മനാഭൻ അധ്യക്ഷത വഹിച്ചു. സംസ്കാരിക വേദി കൺവീനർ വി.ഒ. ഗോപാലൻ മാസ്റ്റർ,  ജോ. സെക്രട്ടറി ഗീതാമണി കെ.ടി എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന പൗരന്മാരായ. പി. നാരായണൻ മാസ്റ്റർ, മാരാത്ത് ശാന്തമ്മ, ചാലിൽ ദേവിയമ്മ, ഐരാണിത്താഴ ദേവകി എന്നിവരെ ബ്ലോക്ക് സെക്രട്ടറി എ.എം കുഞ്ഞിരാമൻ ആദരിച്ചു. ശേഷം കൊച്ചുകുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി. 
Share news