KOYILANDY DIARY.COM

The Perfect News Portal

മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും വിജിലൻസ് പരിശോധന വേണം

കൊയിലാണ്ടി: കേരള ഗണക കണിശസഭ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസ് കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പി.എം. പുരുഷോത്തമൻ ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കൊല്ലം പിഷാരികാവ് ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ വസ്തു വകകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് തയ്യാറവണമെന്ന് പുരുഷോത്തമൻ പറഞ്ഞപ. കേരള ഗണക കണിശ സഭ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസ് കൊയിലാണ്ടിയിൽ ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
.
വടക്കേ മലബാറിലെ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നിന്ന് വൻ സാമ്പത്തിക തിരിമറി നടത്തിയതിന്റെ പേരിൽ സസ്പെൻ്റ് ചെയ്ത ഉദ്യോഗസ്ഥനെപറ്റി ഒട്ടേറെ പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. സസ്പെൻ്റ് ചെയ്തതിനെ തുടർന്ന് സർവ്വീസിൽ നിന്നും വിരമിച്ചതിനുശേഷം പകരം വന്ന ഓഫീസറെ ചാർജ് ഏല്പിച്ച് സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നും അദ്ധേഹംഅവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് എം.ടി. രാമചന്ദ്രൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു.
.
.
സംസ്ഥാന ട്രഷാർ ശശിധരൻ ആ മ്പല്ലൂർ, കൈതക്കൽ ചന്ദ്രൻ.സി. ഷൺമുഖദാസ്, പുറ്റാട്ട് രമേശൻ, മുരളീധരൻ മാസ്റ്റർ, മധുസൂദനൻ, സുധീപ് കുറ്റ്യാടി, ദിലീപ് പണിക്കർ, രാമനാഥൻ പരപ്പാൽ ,രഞ്ജിത്ത്, ദിനേശ്, പ്രശാന്ത് കന്നിനട, മധുമതി. പ്രമോദ് ലത എന്നിവർ സംസാരിച്ചു. വിവിധ മേഘലകളിൽ പ്രാഗൽഭ്യം തെളിയിച്ച. ഉദയ ചന്ദ്രൻ വെളിമണ്ണ കെ.കെ, ജയരാജ് പണിക്കർ. എൻ.കെ. ജയരാജ് എന്നിവരെ സംസ്ഥാന പ്രസിഡണ്ട് പൊ ന്നാട അണിയിച്ച് ആദരിച്ചു.
Share news