KOYILANDY DIARY.COM

The Perfect News Portal

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പോക്സോ കേസിലെ പ്രതി പിടിയിൽ

.
പേരാമ്പ്ര: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പോക്സോ കേസിലെ പ്രതി പിടിയിൽ. നടുവണ്ണൂർ എലങ്കമൽ നാറാണത്ത് ആലിക്കുട്ടി (65) നെയാണ് പിടികൂടിയത്. 13 വയസ്സുകാരനെ അതിക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കൊച്ചി എയർ പോർട്ടിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. പേരാമ്പ്ര സി. ഐ ജംഷിദിന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സപ്ത‌ംബർ 17 ന് പേരാമ്പ്ര പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ആഴ്ച‌ചകൾ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രതി ആലിക്കുട്ടിയെ പേരാമ്പ്ര പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. പീഡനത്തെ തുടർന്ന് മാനസിക നില തകരാറിലായ 13 കാരൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Share news