കീഴരിയൂരിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് ഗൃഹനാഥനും വീട്ടമ്മയ്ക്കും പൊള്ളലേറ്റു

.കൊയിലാണ്ടി: കീഴരിയൂരിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് ഗൃഹനാഥനും വീട്ടമ്മയ്ക്കും പൊള്ളലേറ്റു. കീഴരിയൂർ തത്തംവള്ളി പൊയിൽ കുനിയിൽ പ്രകാശൻ (50), ഭാര്യ സ്മിത എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടു പേർക്കും കാൽമുട്ടിന് താഴെയായാണ് പൊള്ളലേറ്റത്. പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകീട്ടാണ് സംഭവം.

രാവിലെ വീട്ടിൽ നിന്നു പുറത്തുപോയശേഷം വൈകീട്ട് വീട്ടിലെത്തി ചായ ഇടാൻ ഗ്യാസ് ഓണാക്കിയപ്പോൾ തീ പടരുകയായിരുന്നു, സിലിണ്ടർ ലീക്കായതാണ് അപകടത്തിനു കാരണം. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

