ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം – ശേഖിൻ്റെ താഴ പള്ളി റോഡ് ഉദ്ഘാടനം ചെയ്തു

പയ്യോളി: നഗരസഭ 35-ാം ഡിവിഷനിൽ പുതുതായി നിർമ്മിച്ച ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രം – ശേഖിൻ്റെ താഴ പള്ളി റോഡ് മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ വിലാസിനി നാരങ്ങോളി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കോട്ടക്കൽ ആസൂത്രണ സമിതി അംഗം സബീഷ് കുന്നങ്ങോത്ത്, വാർഡ് വികസന സമിതി കൺവീനർ കെ കെ അഭിലാഷ്, നിധിൻ പൂഴിയിൽ, എസ്. പി രമേശൻ, റിനീഷ് പൂഴിയിൽ, എം.ടി ശശീന്ദ്രൻ, എം.സി പ്രമോദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
